SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്ററില്‍ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. ഒരു ഒഴിവാണ് ഉള്ളത്. താല്‍ക്കാലിക നിയമനം ആയിരിക്കും.
പിഎച്ച്ഡി ഫിസിക്സ്/അറ്റ്മോസ്ഫിയറിക് സയന്‍സ്. ക്ലൈമറ്റ്/അറ്റ്മോസ്ഫിയറിക് മോഡലിങ്ങില്‍ പ്രവര്‍ത്തിപരിചയം. അല്ലെങ്കില്‍ 65% മാര്‍ക്കോടെ /തത്തുല്യ ഗ്രേഡോടെ ഫിസിക്സ്/അറ്റ്മോസ്ഫിയറിക് സയന്‍സില്‍ എംഎസ്സി ബിരുദം. ക്ലൈമറ്റ്/അറ്റ്മോസ്ഫിയറിക് മോഡലിങ്ങില്‍ നാലുവര്‍ഷ ഗവേഷണ പരിചയം എന്നിവയാണ് യോഗ്യതകള്‍.
പ്രായപരിധി 40 വയസ്സ്. ശമ്പളം 42, 000രൂപ. അപേക്ഷ അനുബന്ധ രേഖകള്‍ എല്ലാം ചേര്‍ത്ത് ഇമെയില്‍ ആയി അയക്കണം. ഇമെയില്‍ വിലാസം http://placement@vssc.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7. കൂടുതല്‍ വിവരങ്ങള്‍ക്ക് http://vssc.gov.in സന്ദര്‍ശിക്കുക.